ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവർത്തി കണ്ണൂർ കോർപ്പറേഷൻ ആരംഭിച്ചു

Kannadiparamba online news

കണ്ണൂർ : ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവർത്തി കണ്ണൂർ കോർപ്പറേഷൻ ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാൽനടയാത്രക്കാർക്ക് ശല്യമായ ഒച്ചുകളയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. കൃഷി വകുപ്പ് ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുകയാണ് കോർപ്പറേഷൻ നടപടിയുമായി രംഗത്തെത്തിയത്. ഒരു കിലോ കോപ്പർ സൾഫേറ്റ് 10 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ച് കൂട്ടത്തെ നശിപ്പിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധനവാണ് ഇത്തവണ പലയിടങ്ങളിലും കണ്ടുവരുന്നത്. ഇലകൾ തിന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്തിന് പുറമേ ചില ആളുകൾക്ക് ഇവ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിൽ പോലുള്ള അലർജിയു ണ്ടാക്കുന്നയും കണ്ടുവരുന്നുണ്ട്. കാബേജ്, പച്ചക്കറി പോലുള്ളവയുടെ ഇലകൾ ഇവയെ കണ്ടെത്തുന്ന സ്ഥലത്തിന്റെ മൂലയിൽ കൂട്ടിയിടുകയും ഈ ഇല തിന്നാനായി ഒച്ചുകൾ കൂട്ടമായി എത്തുമ്പോൾ ഇവയെ തു രിശ് ലായനി തളിച്ച് ശിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ കോർപ്പറേഷൻ ചെയ്തുവരുന്ന രീതി. മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ പി അബ്ദുൽ റസാഖ്, സീനിയർ പ ബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സി. ആർ സന്തോഷ് കുമാർ, കെ.ജി. ദീപാവല്ലി എന്നവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!