ജൂലൈ 9 ദേശീയ പണിമുടക്ക് പ്രചരണ ജാഥക്ക് കണ്ണാടിപ്പറമ്പിൽ സ്വീകരണം

kpaonlinenews

മയ്യിൽ: ബി.ജെ.പി സർക്കാരിന്റെ തൊഴിലാളിവിരുദ്ധവും കർഷകദ്രോഹവുമായ നയങ്ങൾക്കെതിരെ ജൂലൈ 9ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി CITU മയ്യിൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥക്ക് കണ്ണാടിപ്പറമ്പ് പടികത്തെരുവിൽ സ്വീകരണം നൽകി.

ജാഥാ ലീഡർ അരക്കൻ ബാലൻ നേതൃത്വം നൽകിയ ജാഥയേ സ്വീകരിക്കുന്ന ചടങ്ങിൽ ജാഥ മാനേജർ ശ്രീജിത്ത്, എഐടിയുസി നേതാവ് രമേശൻ നണിയൂർ, കോൺഗ്രസ് എസ് നേതാവ് രാധാകൃഷ്ണൻ, കെ. പവിത്രൻ, കുഞ്ഞികണ്ണൻ, രാമചന്ദ്രൻ, ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ദേശീയ പണിമുടക്ക് വിജയം ചെയ്യാൻ മുഴുവൻ ജനതയും സഹകരണത്തോടെ രംഗത്തിറങ്ങണം എന്നതാണ് ജാഥാ നേതൃത്വം ഉന്നയിച്ച പ്രധാന സന്ദേശം.

Share This Article
error: Content is protected !!