നാറാത്ത് ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ എൽ.ജി.എം.എൽ കമ്മിറ്റി യുടെ പ്രതിഷേധ സഭ നടന്നു.

kpaonlinenews

നാറാത്ത്: കെ-സ്മാർട്ട് പദ്ധതിയിലെ പ്രതിസന്ധിയും, പി.എം.എ.വൈ ഭവന പദ്ധതിയിലുള്ള അട്ടിമറിയും, ജീവനക്കാരില്ലാത്ത പഞ്ചായത്ത് ഓഫീസുകളും, വാർഡ് വിഭജനത്തിൽ നടന്ന അട്ടിമറിയും അടക്കം ചൂണ്ടിക്കാട്ടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരായി മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ (LGML) പ്രതിഷേധ സഭ നടത്തി.

ഗ്രാമപഞ്ചായത്ത് ഓഫീസിന് നാറാത്ത് സമീപമാണ് പ്രതിഷേധ സഭ നടന്നത്. അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. എം.പി. മുഹമ്മദ് അലി ഉദ്ഘാടനം നിർവഹിച്ചു.

LGML ജില്ലാ സെക്രട്ടറി സൈഫുദ്ധീൻ നാറാത്ത് സ്വാഗതം പറഞ്ഞു. മിഹ്റാബി നന്ദി പറഞ്ഞു.
പ്രസംഗകർ: കെ.എൻ. മുസ്തഫ സാഹിബ്, കുഞ്ഞഹമ്മദ് സാഹിബ്, മുഹമ്മദ് അലി ആറാം പീടിക, റഷീദ്, മൈമൂനത്ത്, സൽമത്ത് തുടങ്ങിയവർ വിവിധ വിഷയങ്ങൾ ഉന്നയിച്ചു.

Share This Article
error: Content is protected !!