മയ്യിൽ കയരളം: കയരളം കൊവുപ്പാടിയിലെ ഓട്ടോ ഡ്രൈവർ പൂവത്തുംകണ്ടി അനീഷ് (43) നെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
ജൂൺ 27 വെള്ളിയാഴ്ച വൈകിട്ട് മുതൽ കാണാതായിരുന്ന അനീഷിനെ കണ്ടെത്താനായി വീട്ടുകാർ നടത്തിയ തിരച്ചിലിനിടയിലാണ് മുറിയിലെ കഴുക്കോലിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
അച്ഛൻ: പരേതനായ ശ്രീധരൻ
അമ്മ: യശോദ പി.കെ
സഹോദരൻ: അഭിനേഷ് പി.കെ (കണ്ടക്കൈ)
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പൊതുദർശനം ഇന്ന് വൈകുന്നേരം 5 മണിക്ക് കയരളം കൊവുപ്പാട് ഭാവന ക്ലബ്ബിന് സമീപം സംസ്കാരം 5:30 ന് കണ്ടക്കൈ പറമ്പ് ശാന്തിവനം