പുല്ലൂപ്പി : ചെഗുവേര സെൻ്റർ വായനശാല കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ, നാറാത്ത് കൃഷിഭവൻ്റ സഹകരണത്തോടെ ‘ഓണത്തിന് ഒരു മുറം പൂവ്’ എന്ന പേരിൽ പൂക്കൃഷി പദ്ധതി ആരംഭിച്ചു. ചെഗുവേര സെൻ്റർ പുല്ലൂപ്പി സംരംഭത്തിന്‍റെ ഭാഗമായ ഈ പദ്ധതിയുടെ തൈ നടീൽ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. രമേശൻ നിർവഹിച്ചു.
ജോയ് മോൻ തോമസ്, ബിജു ജോൺ, വിദ്യ, ഷൈജ എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷത്തോടൊപ്പം പ്രകൃതിയോടുള്ള ബന്ധം വിളിച്ചു നിൽക്കുന്ന ഈ സംരംഭം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും വിപുലമായ അനുഭവം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു.