മാണിയൂർ: കട്ടോളി നവകേരള വായനശാലയ്ക്കടുത്തുള്ള മുതുവോട്ടുംകണ്ടി ഗീതയുടെ ഭർത്താവ് ടി.വി. ലക്ഷ്മണന്റെ നാൽപതാം ചരമദിനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസിക്ക് (IRPC) ധനസഹായം നൽകി.
ധനസഹായം ഐആർപിസി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ. മധു ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.എം വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി. അനീശൻ സ്വാഗതം പറഞ്ഞു. കെ. ബാബു, കെ. ദിനേശൻ, എം. ജനാർദ്ദനൻ മാസ്റ്റർ, പി. പ്രകാശൻ, എ.പി. മനീഷ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

