ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തിയ ആദ്യ സംഘത്തിന് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം

Kannadiparamba online news

മട്ടന്നൂർ: ഹജ്ജ് കർമം പൂർത്തിയാക്കിയ ശേഷം മടങ്ങിയെത്തിയ ഹാജിമാരുടെ ആദ്യസംഘത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്നേഹപൂർണ്ണമായി സ്വീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആദ്യ സംഘം എത്തിയത്. 159 ഹാജിമാർ ഉണ്ടായിരുന്ന ഈ സംഘത്തിന് പിന്നാലെ രാത്രി 7.30 ഓടെ എത്തിയ രണ്ടാമത്തെ വിമാനത്തിൽ 170 പേർ കൂടി തിരിച്ചെത്തി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിയുടെ നേതൃത്വത്തിൽ ഹാജിമാരെ പൂച്ചെണ്ട് നൽകി ആദരിച്ചു. പി.ടി.എ. റഹീം എംഎൽഎ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി. മുഹമ്മദ് ഷാഫി, ഷംസുദ്ധീൻ അരിഞ്ചിറ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മിനി, കിയാൽ എം.ഡി. സി. ദിനേശ് കുമാർ, സിഒഒ അശ്വനി കുമാർ, ജാഫർ കക്കോത്ത്, നിസാർ അതിരകം, താജുദ്ദീൻ മട്ടന്നൂർ, സിറാജ് കാസർഗോഡ് എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!