സ്‌കൂളിനു മുന്നില്‍ പിക്ക് വാനിടിച്ച് വൈദ്യൂതി തൂണ്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവിടെ അപകടം തുടര്‍ക്കഥ. 

Kannadiparamba online news



മയ്യില്‍: സ്‌കൂളിനു മുന്നില്‍ തുടര്‍ച്ചയായുള്ള അപകടങ്ങളില്‍ പകച്ച് രക്ഷിതാക്കളും നാട്ടുകാരും. കടൂര്‍ അരയിടത്തുചിറക്കെ ചെറുപഴശ്ശി എല്‍.പി.സ്‌കൂളിനു മുന്നിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കടന്നു പോയതിനു പിന്നാലെയാണ് പിക്കപ്പ് വാന്‍ വൈദ്യൂതി തൂണിലിടിച്ച് മറിഞ്ഞത്. തെരുഴത്തലമൊട്ട ഭാഗത്തു നിന്ന്  മയ്യിലേക്ക് പോകുന്ന വാനാണ് അപകടത്തില്‍ പെട്ടത്.  ഇവിടെയുള്ള  ഇറക്കവും വളവും മൂലം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്. റോഡില്‍ മതിയായ സുരക്ഷാ ബോര്‍ഡുകളോ, വേഗതാ നിയന്ത്രണങ്ങളോ ഇല്ലാത്തതില്‍ വിവിധയിടങ്ങളില്‍ സ്‌കൂള്‍ പി.ടി.എ.യും നാട്ടുകാരും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. മയ്യില്‍- കാഞ്ഞിരോട് പ്രധാന പാതയിലാണ് അപകടകരമായ വളവും ഇറക്കവും ഉള്ളത്.  
 അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉടന്‍ വേണം

  ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ഥികളും പ്രീ പ്രൈമറി വിഭാഗം വിദ്യാര്‍ഥികളും നടന്നു പോകുന്ന ഇടത്താണ്  മിക്ക ദിവസങ്ങളിലും അപകടങ്ങള്‍ നടക്കുന്നത്. ഇതേ കുറിച്ച പരാതിപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.  റോഡ് സുരക്ഷാ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണം. 
 ഇ.വി.മിനി, പ്രഥമാധ്യാപിക,
 ചെറുപഴശ്ശി എല്‍.പി. സ്‌കൂള്‍, കടൂര്‍. 

 വിദ്യാര്‍ഥികളെ സ്‌കൂളിലയക്കുന്നത് ഭയത്തോടെ.
വെള്ളിയാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായതോടെ രക്ഷിതാക്കള്‍ ഭയത്തോടെ കഴിയേണ്ട സ്ഥിതിയിലാണുള്ളത്. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി മുന്‍കൂട്ടി നടപടികള്‍ വേണം.
 രജീഷ് അരയിടത്തുചിറ, 
 രക്ഷിതാവ്.  ചെറുപഴശ്ശി എല്‍.പി. സ്‌കൂള്‍.  

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!