ലഹരി വിരുദ്ധ ദിനം ആചരിച്ചു.

Kannadiparamba online news


കണ്ണാടിപറമ്പ് : ദാറുൽ ഹസനത്തു ഇംഗ്ലീഷ് സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. രാവിലെ അസ്സ ബ്ലിയിൽ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വായിച്ചു. തുടർന്ന് പോസ്റ്റർ പ്രദർശനം,നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന ബോധവൽക്കരണ ക്ലാസ്സിൽ പ്രമുഖ ട്രൈനെർ ഫിറോസ് വളക്കൈ ലഹരിക്കെതിരെ പോരാടാം എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ അദ്യക്ഷത വഹിച്ചു ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി പരിപാടി ഉത്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മായൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, അദ്ധ്യാപകരായ റുബീന, ശിശിര തുടങ്ങിയവർ പങ്കെടുത്തു… മേഘ ടീച്ചർ സ്വാഗതവും പ്രോഗ്രാം കോ കോർഡിനേറ്റർ ഷഹർബാന ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികൾക്ക് മെന്റാലിസം വിഷയത്തെ ആസ്പദാ മാക്കി ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!