വളപട്ടണം: ദേശീയപാത 66 നിർമ്മാണ കരാർ കമ്പനിയായ വിശ്വസമുദ്രയെ വഞ്ചിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കമ്പനി ജീവനക്കാർ ഉൾപ്പെടെഏഴു പേർക്കെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. വിശ്വസ സമുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്കമ്പനി പ്രതിനിധി കൊല്ലം അഞ്ചൽ സ്വദേശി കൃഷ്ണകൃപയിൽ എസ്.സാബുവിൻ്റെ പരാതിയിലാണ് കമ്പനിയിൽ നിന്ന് സ്ക്രാപ്പ് എടുക്കുന്ന ഡെൽറ്റ പവർ, എ.ആർ. ട്രേഡേർസ് എന്നീ ഡീലറുടെ പ്രതിനിധിയായ മുഹമ്മദലി, കമ്പനിയുടെ ഇപ്പോഴത്തെ ജീവനക്കാരനും കമ്പനിയിൽ നേരത്തെ ജോലി ചെയ്തവരുമായ സാത്തി രമേഷ്, കടാരി മന്മഥ റാവു, ഗുണ വെങ്കിടേഷ് ,പള്ളലവിഘ്നേഷ്, നെപേകസുനിൽ, ബോങ്കുചിന്ന റാവു എന്നിവർക്കെതിരെ കേസെടുത്തത്. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ ദേശീയ പാത 66 നിർമ്മാണ പ്രവൃത്തി നടത്തുന്ന വിശ്വസമുദ്ര കമ്പനിയുടെ പാപ്പിനിശേരി തുരുത്തി എന്ന സ്ഥലത്തുള്ള സ്ക്രാപ്പ് യാർഡിൽ നിന്നും 2024 നവംബർ 11 നും 2025 ജൂൺ 14 നുമിടയിലുള്ള കാലയളവിൽ കമ്പനിയുടെ തൂക്കംമെഷീനിൽ കൃത്രിമം കാണിച്ച് ഇരുമ്പ് സ്ക്രാപ്പ് വില്പന നടത്തി കമ്പനിക്ക് 40 ലക്ഷം രൂപയോളം നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

