മലപ്പട്ടത്ത് ഗാന്ധിപ്രതിമ അനാവരണം ചെയ്‌തു

Kannadiparamba online news
കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി ഗാന്ധിയാത്ര

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പട്ടത്ത് ഗാന്ധിയാത്രയും ഗാന്ധിപ്രതിമ അനാവരണവും നടത്തി. ചൊവ്വാഴ്ച നാലിന് മലപ്പട്ടം ഗവ. സ്കൂൾ പരിസരത്ത് നിന്നാ രംഭിച്ച യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. തുടർന്ന് മലപ്പട്ടം സെന്ററിൽ സ്ഥാപിച്ച ഗാന്ധിപ്രതിമ സണ്ണി ജോസഫ് അനാവരണം ചെയ്തു. ഡിസിസി പ്രസിഡ ന്റ് മാർട്ടിൻ ജോർജ് അധ്യക്ഷനാ യി. കെപിസിസി വർക്കിങ് പ്രസി ഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ജന. സെ ക്രട്ടറി സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എംഎൽഎ, ഡിസിസി വൈസ് പ്രസിഡൻ്റ് മു ഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺ ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി തുടങ്ങിയവർ സം സാരിച്ചു.

പ്രതിമ സ്ഥാപിക്കാൻ സ്ഥലം സംഭാവനചെയ്ത മലപ്പട്ടത്തെ കെ.സി.കൃഷ്ണൻ നമ്പ്യാരെ കെ പിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റും ചേർന്ന് ആദരിച്ചു. ആലപ്പുഴയിലെ ബിജു ജോസഫ് നിർമിച്ച ശില്പത്തിൽ സബർമതി ആശ്രമത്തിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്.

ആയിരം ഗാന്ധിനെഹ്‌റു ഭവന പദ്ധതി ഉദ്ഘാടനം ചെയ്യ്തു

കണ്ണൂർ : മലപ്പട്ടത്ത് ഗാന്ധി സ്തൂപം തകർത്ത സി.പി.എം നടപടിയിൽ പ്രതിഷേധിച്ചും, നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി- നെഹ്റു ഭവന പദ്ധതിയുടെ ഛായചിത്ര വിതരണത്തിൻ്റെ ജില്ലാതല വിതരണോദ്ഘാടനം നടന്നു.
ഒന്നല്ല ഒരായിരം ഗാന്ധി – നെഹ്റു ഭവനങ്ങൾ എന്ന ആദർശവാക്യം ഉയർത്തി നടത്തുന്ന പരിപാടി കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയെയും നെഹ്റുവിനെയും തള്ളിപ്പറയുന്ന സി.പി.എം ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തെയാണ് തള്ളിപ്പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി. തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി
പി.ആർ സനീഷ് ആദ്യ ഛായ ചിത്രം ഏറ്റുവാങ്ങി.
കെ പി സി വർക്കിംഗ്‌ പ്രസിഡന്റ്റുമാരായ പി സി വിഷ്ണുനാഥ് എം ഏൽ എ, എ പി അനിൽകുമാർ എം ഏൽ എ, ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്,സജീവ് ജോസഫ് എം ഏൽ എ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ്‌ ബ്ലത്തൂർ,രാഹുൽ വെച്ചിയോട്ട്, റോബർട്ട്‌ വെള്ളാംവെള്ളി,
ഫർസിൻ മജീദ്, അമൽ കുട്ടിയാറ്റൂർ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!