പിന്നോക്കവിഭാഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തങ്ങൾക്ക് കോർപ്പറേഷൻ മുൻഗണനൽകുന്നു – മേയർ

Kannadiparamba online news

കണ്ണൂർ കോർപ്പറേഷനിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി എസ് സി, എസ് ടി വിഭാഗങ്ങൾക്കുള്ള വാട്ടർ ടാങ്കിൻ്റെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഈ മാസം ആദ്യത്തിൽ തന്നെ വിദ്യാർഥികൾക്കുള്ള ലാപ് ടോപ്പ്, ഫർണിച്ചർ എന്നിവ വിതരണം ചെയ്തിരുന്നു . ഈ വർഷവും കുട്ടികൾക്ക് പഠന മുറി, ലാപ്ടോപ്പ് ,ഫർണിച്ചർ, ഭവന പദ്ധതി, വീട് റിപ്പയറിംഗ്, തുടങ്ങി വിവിധ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭരണ സമിതിയുടെ കാലയളവിൽ തന്നെ ഇവയെല്ലാം നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പട്ടിക വർഗവിഭാഗത്തിനുള്ള വിവിധ പദ്ധതികൾക്ക് ഗുണഭോക്താക്കളില്ലാത്ത സാഹചര്യം വരെ ഉണ്ട്.SC വിഭാഗത്തിലുള്ള 75 കുടുംബങ്ങൾക്കും ST വിഭാഗത്തിൽ നിന്ന് രണ്ട് കുടുംബങ്ങൾക്കുമാണ് വാട്ടർ ടാങ്ക് വിതരണം ചെയ്തത്.ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഷമീമ കൗൺസിലർമാരായ കൂക്കിരി രാജേഷ്, പനയൻ ഉഷ, എം ശകുന്തള , എകുഞ്ഞമ്പു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.കെ വിനോദ് സോണൽ ഓഫീസർ ഇ.പി. അബ്ദുല്ല, പട്ടികജാതി വികസന ഓഫീസർ സെമീന ബീഗം എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!