ഉന്നതവിജയം നേടിയവരെ പ്രസ് ക്ലബ് അനുമോദിച്ചു

Kannadiparamba online news


കണ്ണൂർ: മാധ്യമപ്രവര്‍ത്തകരുടെ മക്കളില്‍ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടിയവരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. അഡ്വ. സജീവ് ജോസഫ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ആവണി എൻ ജെ, ഹനാൻ സാബിക്, ശ്രീനന്ദ രാഗേഷ്, റോസ്നി മരിയ സിജി എന്നിവർ അനുമോദനം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പുത്തലത്ത്,ജസ്ന ജയരാജ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവംഗം ഷിജിത്ത് കാട്ടൂർ നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!