കണ്ണൂരിൽനിന്നുള്ള അഞ്ച്‌ വിമാനസർവീസുകൾ റദ്ദാക്കി

Kannadiparamba online news

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അഞ്ച്‌ സർവീസുകൾ ബുധനാഴ്ച റദ്ദാക്കി. മിക്ക സർവീസുകളും മണിക്കൂറുകൾ വൈകി. ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം വിവിധ രാജ്യങ്ങളുടെ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് സർവീസുകൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടിവരുന്നത്.

ബുധനാഴ്ച രാവിലെ 6.35-നുള്ള അബുദാബി, 7.05-നുള്ള റാസൽഖൈമ, രാത്രി 8.10-നുള്ള ദമാം സർവീസുകളാണ് റദ്ദാക്കിയത്. രാത്രി 7.50-ന് പുറപ്പെടേണ്ട രണ്ട് ഷാർജ സർവീസുകളും റദ്ദാക്കി. ഷാർജ, ദോഹ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് തിരികെ കണ്ണൂരിലേക്കുള്ള സർവീസുകളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ മിക്ക സർവീസുകളും മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്. കണ്ണൂരിലേക്ക് എത്തിച്ചേരുന്ന സർവീസുകളും വൈകി. ദിവസങ്ങളായി ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസുകൾ താളംതെറ്റിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രയ്ക്ക് മുമ്പായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!