കൂടാളി ഹൈസ്ക്കൂൾ എസ് എസ് എൽ സി 1982 പ്രിയം ബാച്ച് സർവ്വീസിൽ നിന്ന് വിരമിച്ച ഗ്രൂപ്പ് മെമ്പർമാർക്ക് ആദരവ് നൽകി

Kannadiparamba online news

കൂടാളി – കൂടാളി ഹൈസ്ക്കൂൾ എസ് എസ് എൽ സി 1982 പ്രിയം ബാച്ച് ഈ വർഷം വിരമിച്ച എ.പ്രേമരാജൻ (CRPF), കൂടാളി സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ഇ.സജീവൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല ,ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രൻ ,അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാർ, പട്ടാന്നൂർ സർവ്വീസ് സഹകരണ ബേങ്കിലെ ചീഫ് അക്കൗണ്ടൻ്റ് പി.വി.വിനോദ് കുമാർ, സംസ്ഥാന സഹകരണ യൂനിയൻ ജീവനക്കാരൻ പി.അശോകൻ എന്നിവർക്ക് ആദരവ് നൽകി.SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വാങ്ങിയ മാളൂസ് സജീവൻ്റെ മകൻ കാർത്തിക്കിനെ അനുമോദിച്ചു.നാടക നടനും പ്രിയം ഗ്രൂപ്പ് അംഗവുമായ ഷജിൽ കുമാർ ചെക്കിക്കുളം ഉൽഘാടനം ചെയ്തു. പ്രിയം ഗ്രൂപ്പ് ചെയർമാൻ ജയരാജൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.വി.കൃഷ്ണൻ, ടി. രത്നാകരൻ, അബ്ദുൾ റസാക്, സി.കെ.പ്രദീപൻ, താഹ,ഇ.സജീവൻ, എം.വി.സുശീല ,കെ.രാമചന്ദ്രൻ ,കെ.ഗണേഷ് കുമാർ, പി.വി. വിനോദ് കുമാർ. പി.അശോകൻ, എ.പ്രേമരാജൻ, കാർത്തിക് എന്നിവർ സംസാരിച്ചു. പ്രിയം ഗ്രൂപ്പ് കൺവീനർ രഘുനാഥൻ സ്വാഗതം പറഞ്ഞു.എം.കെ.രാഗിണി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!