പയ്യന്നൂർ:സർഗ്ഗ ഫിലിം സൊസൈറ്റിയുടെ 50-മത് വാർഷികം ലോഗോ പ്രകാശനവും സാമ്പത്തിക സമാഹരണവും ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ താലുക്ക് ലൈബ്രറി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം സംഘാടക സമിതി ചെയർമാനും പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ സി.വി. ബാലകൃഷ്ണൻ നിർവഹിച്ചു. സാമ്പത്തിക സമാഹരണ ഉദ്ഘാടനം ഡോ.സുജാവിനോദ് സംഘാടക സമിതി ചെയർമാൻ സി.വി.ബാലകൃഷ്ണന് കൈമാറി നിർവഹിച്ചു. ചടങ്ങിൽ പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.ശിവകുമാർ, കെ.പി.മോഹനൻ,കെ.യു.വിജയകുമാർ, ഗംഗാധരൻ മെലേടത്ത്, ലോഗോ ഡിസൈൻ ചെയ്ത മധു ഒറിജിൻ, പി.ജനാർദ്ദനൻ, ടി.കെ സന്തോഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

