കണ്ണൂർ : ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗി ച്ചതിന് കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. തല ശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജികുമാർ കണ്ടോത്തിനെതിരെ യാണ് നടപടി. ഇദ്ദേഹം മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തു കൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുന്നത് ബസിലെ യാ ത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങ ളിൽ പോസ്റ്റ് ചെയ്തിരുന്നു.
ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിലാണ് നടപടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

