വിമാന ദുരന്തം: യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നെന്ന് സംശയം; ആകെ മരണം 133 ആയി ഉയർന്നു; അനുശോചിച്ച് പ്രധാനമന്ത്രി

Kannadiparamba online news

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവർ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

അഹമ്മദാബാദ് വിമാനത്താവളം ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു, യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട ശേഷം എയർപോർട്ടിലേക്ക് വരാവൂ എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. 

യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് യാത്രക്കാരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!