വെള്ളക്കുപ്പി വലിച്ച് എറിഞ്ഞു: 2000 രൂപ പിഴ

Kannadiparamba online news

കണ്ണൂർ: ബസ്‌ ജീവനക്കാരൻ കുടിവെള്ള കുപ്പികൾ വലിച്ച് എറിഞ്ഞതിന് ബസ് ഉടമയ്ക്ക് രണ്ടായിരം രൂപ പിഴ.

കാറിലെ ക്യാമറ എല്ലാം കണ്ടു, ബസ് കുടുങ്ങി; ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ ഫോണിൽ പിഴയെത്തി

കണ്ണൂർ: ഓടുന്ന ബസിൽ നിന്ന് ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക്. പിന്നാലെ കുപ്പികൾ ഒന്നിനു പിന്നാലെ ഒന്നായി പുറത്തേക്ക്. ഒന്നും അറിയാത്ത ഭാവത്തിൽ ബസ് കുതിച്ചു പാഞ്ഞു. പക്ഷേ, പിറകിലുണ്ടായിരുന്ന കാറിലെ ക്യാമറ എല്ലാം കാണുന്നുണ്ടായിരുന്നു. സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ മൊബൈൽ ഫോണിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സന്ദേശമെത്തി. പൊതുയിടത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനു പിഴയടയ്ക്കാനായിരുന്നു നിർദേശം.

കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ്, പ്ലാസ്റ്റിക് കുപ്പി പൊതുയിടത്ത് വലിച്ചെറിഞ്ഞതിനു കഴിഞ്ഞ ദിവസം 2000 രൂപ പിഴ ചുമത്തിയത്. പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസിന് പിറകെ പോകുകയായിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണു ബസിൽ നിന്നുള്ള നിയമലംഘനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!