തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചു കയറി, ആളപായമില്ല. ബുധനാഴ്ച രാവിലെ 8 – മ ണിയോടെയാണ് അപകടം. ചാലത്തൂരിൽ നിന്നും കുപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന കെ. എൽ. 59. എ.എ.5751 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട കാർ റോഡരികിലെ ചെങ്കല്ലുകളിൽ ഇടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ആ സമയം വഴിയാത്രക്കാർ ഇല്ലാതിരുന്നതും മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നതിനാലും ദുരന്തമൊഴിവായി.കാർ ഓടിച്ച ചാലത്തൂർ സ്വദേശിയായ എയർ പോർട്ട് ജീവനക്കാരൻ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ക്രെയിനിൻ്റെ സഹായത്തോടെ കാർ നീക്കം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

