തളിപ്പറമ്പ് : എക്സൈസ് റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 460 ലിറ്റർ വാഷ് പിടികൂടി.
സർക്കിൾ ഓഫിസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.കെ. രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമന്തളി കുന്നരു കരിയിച്ചാൽ നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തി 460 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തിയത്. റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.വി,സനേഷ് പി വി, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

