ചെറുകുന്ന് പുന്നച്ചേരിയില്‍ ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

Kannadiparamba online news

കണ്ണപുരം : ചെറുകുന്ന് പുന്നച്ചേരിയില്‍ ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. പാനൂർ കുന്നോത്ത്പറമ്പ സ്വദേശി മുൻ ഡിസിസി ട്രഷറർ വി. അശോകൻ മാസ്റ്ററുടെ മകൻ ഏഴോം അതിയടം അയ്യപ്പൻ കാവിന് സമീപം താമസിക്കുന്ന സി. സജിത് ബാബു (58) ആണ് മരണപ്പെട്ടത്.
പരിയാരം ഗവ.കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനാണ് അവിവാഹിതൻ.
മൃതദേഹം മെഡിക്കല്‍ കോളേജ് പോസ്റ്റ്മോർട്ടം നടത്തും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!