പുനരുത്ഥാനം പ്രകാശനം ചെയ്തു

Kannadiparamba online news

കണ്ണൂർ: ഭിന്നശേഷി വിഭാഗത്തിലുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളും ജീവിതപാതയിൽ അവർ നേരിട്ട വെല്ലുവിളികളും ഉൾപ്പെടുത്തിക്കൊണ്ട് ഫോട്ടോഗ്രാഫർ ഷമീർ ഊർപ്പള്ളി തയ്യാറാക്കിയ പുനരുത്ഥാനം എന്ന പുസ്തകം സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ പ്രകാശനം ചെയ്തു. സിനിമ താരം ജോബി പുസ്തകം ഏറ്റുവാങ്ങി. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ടികെ രമേശ്‌ കുമാർ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കർക്കുള്ള മിംസ് പ്രിവിലജ് കാർഡ് വിതരണം പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് നിർവഹിച്ചു.
സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി ബിജു,
സച്ചിൻ സൂര്യകാന്ത്,
അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ഡോ. കെ.പി നിധീഷ്, പി.സി സനൂപ്, കെ.എൻ ബാബു, ടികെഎ ഖാദർ, പ്രശാന്ത് പുത്തലത്ത്,
പി പവിത്രൻ, ഇബ്രാഹിം മാസ്റ്റർ,
അബൂബക്കർ മാസ്റ്റർ, കെ അനീഷ്
പ്രസംഗിച്ചു. സി സുനിൽ കുമാർ സ്വാഗതവും ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!