വൈശാഖ മഹോത്സവം ചേലേരി ഇളനീർ സംഘം പടിയിൽ കയറി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ 2 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം പടിയിൽകയറൽ ചടങ്ങിന്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് മേൽശാന്തി ഇ.എൻ. നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തി. തുടർന്ന് ചൂരൽ കൈമാറി ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദിക്ഷിണം ചെയ്തു ആചാരപ്രകാരം ചിനക്കൽ നടത്തി. വിജയൻ കാരണവരുടെ നേതൃത്വത്തിൽ 17 പേരടങ്ങിയ ഇളനീർ സംഘമാണ് ചേലേരി ചന്ദ്രോത്തും കണ്ടി മഠപ്പുര പടിയിൽ കയറിയത്.14 ന് സംഘം യാത്ര തിരിക്കും 18ന് നടക്കുന്ന ഇളന്നീരാട്ടത്തിനുള്ള ഇളനീർക്കാവുകളുമായി കാൽ നടയായി യാത്രചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി ജൂൺ 17ന് പെരുമാളിന്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!