നീന്തൽ പഠിക്കാൻ കടലിൽ ഇറങ്ങിയ നാല് കുട്ടികൾ അപകടത്തിൽപ്പെട്ടു മൂന്നു പേരെ രക്ഷിച്ചു ഒരു കുട്ടി മരണപ്പെട്ടു

Kannadiparamba online news

പഴയങ്ങാടി :ചൂട്ടാട് പുഴയിൽ കാണാതായ കുട്ടികളിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ കുട്ടി മരണപ്പെട്ടു. പോലീസ് ,ഫയർഫോഴ്‌സ്‌ നാട്ടുകാർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
മാസി, മിസ്ഹബ്, യാസീൻ എന്നിവരെയാണ് നേരത്തെ രക്ഷപ്പെടുത്തി ഹോസ്പിറ്റൽ കൊണ്ടുപോയത്
പുതിയങ്ങാടി ജമാ അത്ത് ഹൈ സ്കൂൾ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഫൈറൂസ് വലിയകത്ത്‌ എന്ന കുട്ടിയെയാണ് മരണത്തിനു കീഴടങ്ങിയത്.
പോലീസ് ഫയർഫോഴ്‌സ്‌ നാട്ടുകാർ സംയുക്തമായി തിരച്ചലിൽ പങ്കെടുത്തിരുന്നു.
സ്ഥലം എം എൽ എ ശ്രീ വിജിൻ മാടായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹീദ് കായിക്കാരൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃതം നൽകിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!