അനജ് കണ്ണാടിപ്പറമ്പിനെ തേടി റൊണാൾഡീഞ്ഞോയുടെ സന്ദേശമെത്തി; ഒപ്പം താരം ഒപ്പിട്ട ജേഴ്‌സിയും

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കാൽവരയുടെ മികവിന് അംഗീകാരമായി ഒടുവിൽ അനജ് ഗ്രാമകേളിയെ തേടി ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ സന്ദേശമെത്തി. റൊണാൾഡീഞ്ഞോയെ അനജ് കാല് കൊണ്ട് വരയ്ക്കുന്ന വീഡിയോ അദ്ധേഹം നേരിട്ടു കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റൊണാൾഡീഞ്ഞോ ഒപ്പിട്ട ജേഴ്സിയും അദ്ദേഹത്തിന്റെ ആശംസാ സന്ദേശവും അനജിന് അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മരപ്പൊടിയിൽ കാല് കൊണ്ട് ചിത്രങ്ങൾ വരച്ച് ഇന്ത്യ, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡുകൾ അനജ് ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ എറണാകുളം ആർ.എൽ.വി കോളേജിൽ ഫൈൻ ആർട്സ് വിദ്യാർത്ഥിയാണ് അനജ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!