ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്ക് ദാരുണന്ത്യം

Kannadiparamba online news

കുത്തുപറമ്പ് പാട്യത്ത് ബസ്സിനടിയിൽ കുടുങ്ങി
ഓട്ടോമൊബൈൽ മെക്കാനിക്ക് ദാരുണന്ത്യം
പാട്യം പാല ബസാറിലെ
സി വി സുകുമാരൻ ( 64) ആണ് മരിച്ചത്
ടൂറിസ്റ്റ് ബസിന്റെ അറ്റകുറ്റ പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസ്സിനടിയിൽ കുടുങ്ങിയായിരുന്നു അപകടം.

വെള്ളിയാഴ്ച രാവിലെ 11 30 നായിരുന്നു അപകടം

ബസ് മെക്കാനിക്ക് ആയസുകുമാരൻ
വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു
വർക്ക് ഷോപ്പ് പ്രവർത്തനം നടത്തിയിരുന്നത്.
ടൂറിസ്‌റ്റ് ബസിൻ്റെ അടിയിൽ നിന്നും അറ്റകുറ്റപണി ചെയ്യുന്നതിനിടെ
എയർ സസ്പെൻഷൻ
താഴ്ന്ന് ബസ്സിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.സുകുമാരന്റെ കൂടെ മറ്റാരും ജോലിക്ക് ഇല്ലായിരുന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ
സുകുമാരനെ
ബസിനടിയിൽ നിന്നും
പുറത്തെടുത്ത്
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
കൂത്തുപറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!