മയ്യിൽ: സി പി എം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന മലപ്പട്ടത്തെ എ.കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരം കല്ലെറിഞ്ഞ് തകർത്തുവെന്ന സി പി എം മലപ്പട്ടം ലോക്കൽ സെക്രട്ടറി എ.പുരുഷോത്തമൻ്റെ പരാതിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ പി.ആർ.സനീഷ്, റഷീദ് അരീച്ചാൽ, എം പി രാധാകൃഷ്ണൻ ,സുബോദ്, എന്നിവർക്കും കണ്ടാലറിയാവുന്ന 11 പേർക്കുമെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.മെയ് 14ന് വൈകുന്നേരം 5.30 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിജീവന യാത്രക്കിടയിലാണ് അക്രമമെന്ന് പരാതിയിലുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

