കണ്ണാടിപ്പറമ്പ് : പുലീപ്പി
ഹിന്ദു എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴുവൻ കുട്ടികൾക്കുമുള്ള വൃക്ഷത്തൈ വിതരണം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ നിർവ്വഹിച്ചു. കണ്ണവം ഫോറസ്റ്റ് ഡിപ്പോയിൽ നിന്നാണ് തൈകൾ എത്തിച്ചത്. നേരത്തെ സ്കൂൾ മുറ്റത്ത് തണൽ വൃക്ഷം നട്ടുകൊണ്ട് യുവകർഷക പ്രിയ.സി ദിനാചരണവും ശാസ്ത്ര ക്ലബ്ബും ഉദ്ഘാടനം ചെയ്തു. അവരവരുടെ തൊടിയിൽ കൃഷിക്കായി അൽപസമയം നീക്കിവെക്കണമെന്നു അവർ കുട്ടികളോടു പറഞ്ഞു. ഹാഷിഫ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുഗതകുമാരിയുടെ ഒരു മരം നടാം എന്ന കവിത എല്ലാവരും ചൊല്ലി. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

