നാറാത്ത് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ യും നാറാത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി മിഹ്റാബി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ മുഖ്യാതിഥിയായി. എ രമേശൻ മാസ്റ്റർ,എം സി ഹാഷിം മാസ്റ്റർ,സി രാജു മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ പരിസ്ഥിതി സംരക്ഷണ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ സി പ്രസന്ന കുമാരി ടീച്ചർ സ്വാഗതവും എച്ച് എം എ പി സിനി ടീച്ചർ നന്ദിയും പറഞ്ഞു. മെമ്പർമാരായ മുഹമ്മദലി ആറാം പീടിക,എ ശരത്,കെ വി സൽമത്ത് , കൃഷി അസിസ്റ്റന്റുമാരായ സുധീഷ്, സന്ധ്യ , ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ ,എൻ എസ് എസ് വളണ്ടിയർമാർ, എസ് പി സി കുട്ടികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് സ്കൂൾ കോമ്പൗണ്ട്, കണ്ണാടിപ്പറമ്പ് അമ്പല ഓഡിറ്റോറിയം പരിസരം എന്നിവിടങ്ങളിൽ വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

