പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പ്രവേശനോത്സവത്തിൻ്റെ നിറവിൽ വിജയോത്സവവും നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ്:പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് ബലൂണും തൊപ്പിയും മധുരവും സമ്മാനക്കിറ്റും നൽകി ക്ലാസ്സുകളിൽ സ്വീകരിച്ചിരുത്തി. ചിരിക്കുന്ന മുഖവുമായി അവർ സ്കൂൾ അന്തരീക്ഷം ആസ്വദിച്ചു. ഹരിത വിദ്യാലയമാണിതെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഓലയിൽ പ്രവേശനോത്സവ ബാനർ.പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ പി.മിഹ്റാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.ശരത്ത്, മാനേജർ പി.സി.ദിനേശൻ, മാതൃസമിതി പ്രസിഡണ്ട് എ. സുഷമ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. പി. പ്രജേഷ് നന്ദിയും പറഞ്ഞു. പ്രവേശനോത്സവഗാനത്തിന് കുട്ടികൾ ദൃശ്യാവിഷ്കാരം നടത്തി. എൽ. എസ്. എസ് പരീക്ഷാ വിജയത്തിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് വിജയോത്സവറാലിയും നടത്തി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യവും ശ്രദ്ധേയമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!