ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ; കളിചിരികളുടെ കുട ചൂടി അവർ ഒന്നാം പാഠം തുറന്നു

Kannadiparamba online news

കണ്ണൂർ:മഴത്തുള്ളികൾ കലമ്പാത്ത വിദ്യാലയമുറ്റത്തു കളിചിരികളുടെ ആരവം മാത്രം. കണ്ണീരും പരിഭ്രമവും വഴിമാറി ബലൂണിന്റെ നിറക്കാഴ്ചകളിൽ അവർ ഒന്നുചേർന്ന് ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. കണ്ണൂർ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം നടന്ന മീൻകുന്ന് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെ. വി. സുമേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവിന്റെ കേന്ദ്രങ്ങളാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിയെടുക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞിട്ടുണ്ടെന്നു കെ. വി. സുമേഷ് എം. എൽ എ പറഞ്ഞു. അറിവിനെ ആയുധമാക്കി ലോകം കീഴ്‌പ്പെടുത്തുന്ന കേരളത്തിന് ഇത്തരം ഇടപെടലുകൾ പുതിയ ഊർജ്ജമാണ് പകർന്നു നൽകിയത്. ജനാധിപത്യ മതനിരപേക്ഷ കേരളത്തിന്റെ വളർച്ചക്ക് മൂല്യവത്തായ സംഭാവനകൾ നൽകാൻ ഓരോ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന പുതു തലമുറക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും എം. എൽ. എ. നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണത്തിനു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാഥിതിയായി. ബാലതാരം എൻ. പി. പ്രയാൺ  വീശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. 

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ. വി ശ്രീജിനി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ വായ്പ്പറമ്പ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ പി. പ്രസീത, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വൈസ് പ്രസിഡന്റ് എ. റീന, അംഗങ്ങളായ കെ. കെ. മിനി, ടി. പി. ലത, അനീഷ് ബാബു, എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഇ. സി. വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് കെ. വി. വിനോദ് കുമാർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ. സുരേന്ദ്രൻ, കണ്ണൂർ ഡിഇഒ നിർമല ടീച്ചർ, പാപ്പിനിശ്ശേരി എഇഒ ജാൻസി ജോൺ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ഷീജ, പ്രഥമാധ്യാപിക എം. എസ്. സരസ്വതി, വിദ്യാർഥി പ്രതിനിധി ലക്ഷ്മിപ്രിയ കെ. പ്രകാശൻ, കുഞ്ഞംസു മാസ്റ്റർ, വിനോദ്, സുധീർ ബാബു, കെ. പി. ഹാരിസ്, കെ. വി. സാനിപ്രഭ, എ. കെ. ഷൈനി, ബാബുരാജ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!