നിടുവാട്ട് ആഫിയ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു

Kannadiparamba online news

നിടുവാട്ട്: നിടുവാട്ട് ആഫിയ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ “കൈകളിലെ മൈലാഞ്ചി മൊഞ്ച്” എന്ന പേരിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതുപോലെയുള്ള കലാപരിപാടികൾ സ്ത്രീശക്തീകരണത്തിനും പുതുതലമുറയുടെ കലയെ വളർത്താനും വഴിയൊരുക്കുമെന്ന് അവർ പറഞ്ഞു. വാർഡ് മെമ്പർ ശരത് കെ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. “മൈലാഞ്ചി മൊഞ്ച്” മത്സരത്തിൽ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്. വ്യത്യസ്തമായ ഡിസൈനുകളും ദൃശ്യാനുഭവങ്ങളും നിറഞ്ഞ അവതരണമായിരുന്നു മത്സരാർഥികളുടേത്.

● മത്സര ഫലം• ഒന്നാം സ്ഥാനം: രസാ റഹ്മാൻ (മയ്യിൽ) • രണ്ടാം സ്ഥാനം: റിസ (ആലിൻ കീഴിൽ) • മൂന്നാം സ്ഥാനം: ഫസ്മിന (പുല്ലൂപി)

പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ചടങ്ങിൽ അഭിനന്ദനങ്ങൾ അറിയിക്കപ്പെട്ടു. പ്രസ്തുത പരിപാടിയിൽ ആഫിയ ക്ലിനിക്കിന്റെ പ്രതിനിധിയായി കാവ്യ നന്ദിപ്രസംഗം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!