സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അംബാസഡര്‍മാരെ രൂപപ്പെടുത്തും: കെ.വി സുമേഷ് എംഎല്‍എ

Kannadiparamba online news

ഉന്നത വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു

അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, റൂറല്‍ എസ് പി അനൂജ് പലിവാല്‍, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ആര്യ രാജീവന്‍ എന്നിവരില്‍ നിന്നും അറുനൂറിലധികം വിദ്യാര്‍ഥികള്‍ അനുമോദനം ഏറ്റുവാങ്ങി. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനായി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അംബാസഡര്‍മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പദ്ധതികള്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ക്ലാസ്സ്, സ്‌കൂള്‍, പഞ്ചായത്ത്, മണ്ഡലതലങ്ങളില്‍ എം.എല്‍.എ കപ്പ് ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ജീവിതത്തെ നിശ്ചയദാര്‍ഢ്യത്തോടെ സമീപിക്കണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ വളരണമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സംബന്ധിച്ച് ദിശാബോധം നല്‍കുന്നതിനുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നടന്നു.

റിഫ്ത്ത ഹാളില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജീഷ്, പി ശ്രുതി, കെ രമേശന്‍, എ.വി സുശീല, പി.പി ഷമീമ, ഡയറ്റ് ലക്ചറര്‍ ബീന ടീച്ചര്‍, മഴവില്ല് സമഗ്ര പദ്ധതി ചെയര്‍മാന്‍ ജയബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!