വിജയോത്സവം സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ എസ് എസ്. എൽ.സി, എൽ. എസ്.എസ്, യു.എസ്. എസ് സ്കോളർഷിപ് പരീക്ഷ വിദ്യാർത്ഥികളുടെ അനുമോദനവും കെ. ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ. എൻ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ ലത്തീഫ് മാസ്റ്റർ, സി എ.ഒ ഡോ: താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, ശരീഫ് മാസ്റ്റർ, ആലികുഞ്ഞി ഹാജി, വൈസ് പ്രിൻസിപ്പൽ സുനിത, കെ ജി ഹെഡ് സിന്ധു, മേഘ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ റഹിമാൻ വേങ്ങാടൻ സ്വാഗതവും ഷീന ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ മത്സര പരീക്ഷ വിജയികളെ ചടങ്ങിൽ ആദരിച്ചു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!