വളപട്ടണം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി

Kannadiparamba online news

വളപട്ടണം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ യുവാവിൻ്റെ സ്കൂട്ടറിന് പിന്നിൽ മാലിന്യ ലോറിയിടിച്ച് അപായപ്പെടുത്തിയ ശേഷം നിർത്താതെ പോയ മാലിന്യ ടാങ്കർ ലോറി പിടിയിൽ. ഇന്നലെ രാത്രിയിൽ വാഹനത്തിനു വേണ്ടിയുള്ള വ്യാപക തെരച്ചലിൽ കണ്ണൂർ വാരത്ത് ഉൾപ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മാലിന്യ ടാങ്കർ ലോറി വളപട്ടണം ഇൻസ്പെക്ടർ ടി പി. സുമേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി എം . വിപിൻ, എ എസ്.ഐ. നിവേദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കിരൺ, സിവിൽ പോലീസ് ഓഫീസർ സുമിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ക്രെയിൻ ഉപയോഗിച്ച് വളപട്ടണം സ്റ്റേഷനിലെത്തിച്ചു.
തിങ്കളാഴ്ച രാത്രി യിലാണ് പാപ്പിനിശേരി ഈന്തോട് സ്വദേശി കെ. പവിത്രൻ- ഉഷ ദമ്പതികളുടെ മകൻ ഐശ്വര്യ നിവാസിൽ അശ്വിൻ (22) ലോറിയിടിച്ച് മരിച്ചത്. രാത്രി 11.45 മണിയോടെ ദേശീയ പാതയിൽ വളപട്ടണം പാലത്തിന് സമീപം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ പയ്യാമ്പലത്തെ ബർഗർ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് തൻ്റെ കെ എൽ 13. എ. ഇ. 412 നമ്പർ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ അമിത വേഗതയിൽ കുറുക്കുവഴിയിലൂടെ വന്ന മാലിന്യ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും മറ്റൊരു കാറിൽ ഇടിച്ച് അപകടം വരുത്തിയ ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. നിരവധി വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അപകടം വരുത്തി കടന്നു കളഞ്ഞ ടാങ്കർലോറി പോലീസ് കണ്ടെത്തിയത്. നമ്പർ പ്ലേറ്റുകൾ ചുരണ്ടി നശിപ്പിച്ച നിലയിലാണ്. വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് തിരച്ചറിഞ്ഞിട്ടുണ്ട്. ഇവർ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വള്ളിപുള്ളി തെറ്റാതെ വാർത്തയും വാർത്താ ചിത്രങ്ങളും മോഷണം

കണ്ണാടിപറമ്പ് മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ചിത്രങ്ങളും വള്ളിപുള്ളി മാറ്റാതെ ചില ഓൺലൈൻ മീഡിയകൾ അപ്പടി അതേ സമയത്ത് തന്നെ കോപ്പിയടിക്കുന്നതു ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയിൽ പലതിന്റെയും തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്. ള ഇത്തരം ഓൺലൈൻ വാർത്താ മോഷണം അവസാനിപ്പിക്കണമെന്ന് അക്കൂട്ടരെ അറിയിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!