സ്ലാബില്ല; പറശ്ശിനിക്കടവിലെ ഓവുചാലിൽ വാഹനങ്ങൾ വീഴുന്നത് പതിവായി

Kannadiparamba online news

പറശ്ശിനിക്കടവ് തീർഥാടകനഗരിയായ പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡ്-മയ്യിൽ റോഡിൽ അപകട ഭീഷണി. ഈ റോഡിൽ ഒര ഒരുഭാഗത്ത് തകർച്ചയാണെങ്കിൽ മറ്റൊരു ഭാഗത്ത് മൂടാതെ കിടക്കുന്ന ഓവുചാലാണ് വില്ലനാകുന്നത്. റോഡിന്റെ ഇടതുവശത്തെ നൂറ് മീറ്ററോളം ഭാഗം സ്ലാബിടാത്ത ഓവുചാലാണ്. കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ ഈ ഓവുചാൽ അപകട ഭീഷണി ഉയർത്തുന്നു. പറശ്ശിനി മടപ്പുരയിൽ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രം കൂടിയാണിവിടം. ഒട്ടേറെ കാൽനടയാത്രക്കാരും ബൈക്കുകളും കാറുകളും ഇതിനകം ഓവുചാലിൽ വീണു. ഒട്ടേറെപേർക്ക് പരിക്ക് പറ്റി.

റോഡിൻ്റെ മറുഭാഗത്ത് പറശ്ശിനി ക്ഷേത്രത്തിൽ തൊഴാനെത്തുന്നവരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഓവുചാൽ ഭാഗത്തുകൂ ടിയാണ് കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്നത്. കൊട്ടിയൂർ ഉത്സവം തുടങ്ങിയാൽ നൂറുകണക്കിന് വാഹനങ്ങൾ പറശ്ശിനിയിലെത്തും. ഇതോടെ, അപകടം വർധിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഓവു ചാലിന് സ്ലാബിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!