കണ്ണൂർ: ആശുപത്രിക്ക് സമീപം വെച്ച് സ്ത്രീകൾക്കു നേരെ ലൈംഗീക ചേഷ്ടയും അശ്ലീല ആംഗ്യ വും കാണിച്ചു ശല്യം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരോട് തല മുണ്ട സ്വദേശിയായ 28കാരനെയാണ് ടൗൺ എസ്.ഐ.എ.അനിയും സംഘവും പിടികൂടിയത്.എസ്.എൻ. പാർക്കിന് അടുത്തുള്ള ആശുപത്രിക്ക് സമീപം വെച്ച് ഇന്നലെ രാവിലെ 11.45 മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

