കുട്ടി ഡ്രൈവർമാർ പിടിയിൽ

Kannadiparamba online news

വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന ഉടമകൾക്കെതിരെ കേസെടുത്തു.വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.30 മണിയോടെ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം വെച്ചാണ് കെ.എൽ. 59. ഇ.3466 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്. ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ കണ്ണൂർ ചൊവ്വയിലെ സന്ദീപ് നിവാസിൽ സഞ്ജയ്ക്കെതിരെ കേസെടുത്തു.
വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.30 മണിക്ക്അഴീക്കോട് ചാൽ ബീച്ചിന് സമീപം വെച്ചാണ് കെ.എൽ. 13.എ.ഡ്യൂ.1240 നമ്പർ സ്കൂട്ടർ ഓടിച്ച
കുട്ടി ഡ്രൈവറെ എസ്.ഐ.എം.അജയനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ അഴീക്കോട് ചാലിൽകടപ്പുറത്തെ കെ. രമ്യക്കെതിരെ കേസെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!