കണ്ണൂർ.ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ വാരം ശാസ്താംകോട്ടയിലെ വലിയ വീട്ടിൽ പ്രശാന്തനെ (50) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ 14 ന്എളയാവൂർ മുണ്ടയാട്ടെ എരിഞ്ഞിയിൻ കീഴിൽ ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച ഭണ്ഡാരം കുത്തിതുറന്നാണ് മോഷ്ടാവ് പണം കവർന്നത്. 6000 രൂപ നഷ്ടമായി എന്നക്ഷേത്രം ഭാരവാഹി ചൊവ്വയിലെ ടി.വിനയരാജൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ ഇന്നലെ രാത്രിയിൽ കണ്ണൂർ ടൗണിൽ വെച്ച് പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

