കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1991 SSLC ബാച്ച് കൂട്ടായ്മയായ ഓർമ്മച്ചെപ്പ് ഗെറ്റ് റ്റുഗെതർ സംഘടിപ്പിച്ചു.
കൈരളി റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ മുരളി, രമിൽ പ്രകാശ്, ബൈജു .കെ , ഉഷ, ഷീബ മനോജ് , പ്രിയ, ഗോകുൽദാസ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓർമ്മച്ചെപ്പിൻ്റെ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി മുരളി.സി.കെ , പ്രസിഡണ്ടായി ഗിരിജ രവി, ട്രഷററായി പ്രിയ സി.പി ജോ:സെക്രട്ടറിയായി ബാബു കെ , വൈ പ്രസിഡണ്ടായി സീത സുരേന്ദ്രൻ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി ബൈജു.കെ, രമിൽ , ഷീബ മനോജ് എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

