ചങ്ങാത്തം സഹവാസ ക്യാമ്പ് സമാപിച്ചു

Kannadiparamba online news

ചേലേരി: മദ്റസത്തു മുനാ ഹയർസെക്കൻഡറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം’ ചങ്ങാത്തം എസ് ബി എസ് സഹവാസ ക്യാമ്പ് കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എസ് എസ്.എൽ സി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം കൊള ച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ മജീദ് നിർവഹിച്ചു. വിവിധ സെഷനുകൾക്ക് മുഹമ്മദ് സഅദി അൽ ഹാദി പാപ്പിനിശ്ശേരി, അബ്ദുർറഹ്‌മാൻ ഫാളിൽ മിസ്ബാഹി വെളുത്തപൊയ്യ, മു ഹമ്മദ് സൽമാൻ അദനി വെന്നിയൂർ നേതൃത്വം നൽകി. സയ്യിദ് അബ്ദുർ റഹ്‌മാൻ ജമലുല്ലൈലി അസ്സഖാഫി അധ്യക്ഷത വഹിച്ചു. വാദി രിഫാഈ എഡ്യൂക്കേനൽ സെന്റർ ജനറൽ സെക്രട്ടറി പി മുസ്തഫ സഖാഫി സ്വാഗതം പറഞ്ഞു. എസ് വൈ എസ് ജില്ലാ സാംസ്‌കാരികം ഡയറക്ട റേറ്റ് അംഗം അശ്റഫ് ചേലേരി, കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി
ഇസ്‌മായിൽ, ദളിത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് ദിനേശൻ ചേലേരി, സി പി എം ചേലേരി ലോക്കൽ കമ്മിറ്റി അംഗം കെ എം സി ഫൈസൽ ചേലേരി, എ പി ഹനീഫ, പി മുസ്‌തഫ ഹാജി, എം മുസ്തഫ ഹാജി, എം അബൂബക്കർ ഹാജി , വി പി അബ്ദുല്ല ഹാജി, ബി സിദ്ദീഖ് സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!