കണ്ണാടിപ്പറമ്പ്:
ഇ കെ നായനാർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മെയ് 19 നായനാർ ദിനത്തിന്റെ ഭാഗമായി കെ നായനാർ അനുസ്മരണ പ്രഭാഷണവും ഗ്രാമോത്സവവും സംഘടിപ്പിച്ചു.
മെയ് 18ന് വാരം കടവിൽ വച്ച് നടന്ന പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മയിൽ ഏരിയ സെക്രട്ടറി എ അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി.
പരിപാടിയിൽ സിവിൽ പോലീസ് ഓഫീസർ PSC 68 റാങ്ക് നേടിയ അനുരാഗ് എൻ കെ, NIT യിൽ പ്രവേശനം ലഭിച്ച യദുകൃഷ്ണ ടി വി, ഗ്രാപ്ലിങ് സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ നേടിയ കാർത്തിക്ക് ഷാജി, ലൈബ്രറി കൗൺസിൽ സർഗോത്സവം എച്ച് എസ് വിഭാഗം ഉപന്യാസ രചന മത്സരം ഒന്നാം സ്ഥാനം നേടിയ ദേവിക വി വി, കണ്ണൂർ ജില്ല ജൂഡോ അസോസിയേഷൻ സിൽവർ/ bronze അവാർഡ് നേടിയ ദേവിക അനിൽകുമാർ, എൽഎസ്എസ് ജേതാവ് ദേവാനന്ദ് പ്രദീപ്, SSLC full A+ അശ്വിൻ പ്രകാശ് എന്നിവരെയും സംസ്ഥാന യുവജന ബോർഡിന്റെ കീഴിൽ കണ്ണൂർ ജില്ലയിൽ ഏറ്റവും നല്ല ക്ലബ്ബിനുള്ള അവാർഡ് കരസ്ഥമാക്കിയ യുവ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെയും ആദരിച്ചു.
CPIM ലോക്കൽ സെക്രട്ടറി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

