കണ്ണാടിപ്പറമ്പ്:പഠനനേട്ടത്തിൽ സ്വർണ്ണത്തിളക്കമായി എൽ.എസ്.എസ് വിജയം .പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ പാപ്പിനിശ്ശേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനത്ത്.15 കുട്ടികളാണ് വിജയ കിരീടമേറ്റിയത്. അധ്യാപകരുടെ കൃത്യതയാർന്ന പരിശീലനവും കുട്ടികളുടെ അച്ചടക്ക പൂർണ്ണമായ പഠനവുമാണ് ഈ വിജയത്തിനു പിന്നിൽ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സ്കൂളിൻ്റെ പ്രവർത്തനത്തെ പൊതു സമൂഹം ഏറെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഇത്തരം വിജയം കരുത്തുപകരുന്നുവെന്ന് പി.ടി.എ പ്രസിഡൻ്റ് കെ.ബാബു, മാതൃസമിതി പ്രസിഡൻ്റ് എ. സുഷമ രഘു, പ്രധാനാധ്യാപിക സി.വി.സുധാമണി എന്നിവർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

