മലപ്പട്ടത്തെ കൊലവിളി മുദ്രാവാക്യം:കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ: മലപ്പട്ടത്ത് കോൺഗ്രസ് പദയാത്രക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി വിജിൽ മോഹൻ, നിധിൻ ചാവശേരി, സുധീഷ് വെള്ളച്ചാൽ, അതുൽ എം പി, അർജുൻപയ്യന്നൂർ കോറോം, രാഗേഷ് ബാലൻതുടങ്ങി ആറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 14 ന് വൈകുന്നേരം 6.30 മണിക്കാണ് സംഭവം. സി പി എം അക്രമത്തിനെതിരെ പദയാത്ര നടത്തിയ കോൺഗ്രസ് പ്രവർത്തകർ
പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കി സംഘർഷത്തിന് ശ്രമിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!