പുഴ ചുവന്ന കാലം: നാടിന്റെ ചരിത്രം ഇന്ന് അരങ്ങിലെത്തും.  

Kannadiparamba online news

 

 മയ്യില്‍:   നാടിനായി സമരം നയിച്ചവരെ നാടക രൂപത്തില്‍ അരങ്ങിലെത്തിക്കാന്‍ വേഷമിട്ട് അമ്പതോളം പേര്‍ 17-ന് ് അരങ്ങിലെത്തും. മയ്യില്‍ വേളം പൊതുജന വായനശാല യപ്രുവകലാസമിതി പ്രവര്‍ത്തകരാണ് നവതി ആഘോഷത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട്  പുഴ ചുവന്നകാലം എന്ന പേരില്‍ നാടകം അവതരിപ്പിക്കുക. കണ്ടക്കൈ സമര ചരിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ത്യാഗമാണ് നാടകത്തിന്റെ പ്രമേയം.  ജയന്‍ തിരുമനയും ആദിത്യന്‍ തിരുമനയും ചേര്‍ന്നാണ് നാടകമൊരുക്കിയത്.  പരിപാടിയുമായി ബന്ധപ്പെട്ട്  വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.  ആഘോഷത്തിന്റെ സമാപന സമ്മേളനം 18-ന് വൈകീട്ട് ആറിന് മുന്‍ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!