കോൺഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തളിപറമ്പിലെ വീടിന് നേരെ അക്രമം. സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ വീടിൻ്റെ ജനൽചില്ലുകൾ തകർത്തു.വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും തകർത്തു. അക്രമികൾ ഇർഷാദിൻ്റെ പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇർഷാദ് ന്റെ വീട് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സന്ദർശിച്ചു. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ,പി കെ സരസ്വതി, രാഹുൽ വെച്ചിയോട്ട്,ടി ആർ മോഹൻദാസ് തുടങ്ങിയവർ ഡിസിസി പ്രസിഡന്റിനോടൊപ്പം സംഭവ സ്ഥലം സന്ദർശിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

