വീട്ടമ്മയെ കമ്പി പാര കൊണ്ട് അടിച്ച ലോറി ഡ്രൈവർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ. മരം മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റാത്തതിലുള്ള വിരോധത്തിൽ അയൽവാസിയായ ലോറി ഡ്രൈവർ കമ്പി പാര കൊണ്ട് ഇടതുതുടയിൽ അടിക്കുകയും പോലീസിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.മണിയൂർ നെല്ലിയോട്ടുവയൽവേശാലയിലെ പി പിസുജാതയുടെ പരാതിയിലാണ് അയൽവാസിയായ രാഘവൻ്റെ മകൻ രാകേഷിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് വൈകുന്നേരം 4.30 മണിക്ക് സഹോദരൻ്റെ പറമ്പിലെ മരങ്ങൾ മുറിച്ച് ബുദ്ധിമുട്ട് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടും പരാതിക്കാരി നിർദേശം നൽകാത്ത വിരോധത്തിലായിരുന്നു മർദ്ദനം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!