
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ), കെ.പി.എ മജീദ് എം.എൽ.എ- കേരളം, എം അബ്ദുറഹ്മാൻ, മുൻ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കർണാടക, ദസ്ത്ഗീർ ഇബ്രാഹിം ആഗ- കർണാടക, എസ്. നഈം അക്തർ- ബിഹാർ, കൗസർ ഹയാത്ത് ഖാൻ -യു.പി, കെ. സൈനുൽ ആബിദീൻ, കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ -കേരളം, ഖുർറം അനീസ് ഉമർ- ഡൽഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാൻ എം.പി -കേരളം, അബ്ദുൽ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീർ- കേരളം, സി.കെ സുബൈർ -കേരളം എന്നിവർ സെക്രട്ടറിമാരും ആസിഫ് അൻസാരി -ഡൽഹി, അഡ്വ. ഫൈസൽ ബാബു- കേരളം, ഡോ.നജ്മുൽ ഹസ്സൻ ഗനി -യു.പി, ഫാത്തിമ മുസഫർ- തമിഴ്നാട്, ജയന്തി രാജൻ -കേരളം, അഞ്ജനി കുമാർ സിൻഹ -ജാർഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗിനെ രണ്ട് വനിതകളെ സെക്രട്ടറിമാരുടെ തിരഞ്ഞെടുത്തിട്ടുണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരായി തമിഴ്നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫിറും കേരളത്തിൽ നിന്നുള്ള ജയന്തി രാജനും . ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ കൗൺസിൽ മീറ്റ് ദേശീയ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് പ്രൊഫസർ കെ എം കാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

