മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം 19 ന് കണ്ണൂരിൽ

Kannadiparamba online news

കണ്ണൂർ: കേരളത്തിന് ഇല്ലായ്മയുടെ ദുരിതം വിതച്ച പിണറായി സർക്കാരിന്റെ 4 വർഷത്തെ ഭരണത്തിൽ ജനങ്ങൾ തീരാ ദുരിതം അനുഭവിക്കുമ്പോൾ സർക്കാരിന്റെ നാലാം വാർഷികാഘോഷം ആർഭാടമാക്കുന്ന പിണറായി സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത സമരക്കോലം 19 തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് കണ്ണൂരിൽ വെച്ച് നടക്കും. പെൻഷൻ, ആശാവർക്കർമാരുടെ ഓണറേറിയം, സ്കോളർഷിപ്പ്, റേഷൻ കട, സപ്ലൈകോ, കാരുണ്യ നിധി, ഉച്ചക്കഞ്ഞി, മരുന്ന്, തൊഴിൽ തുടങ്ങി സാധാരണക്കാരന്റെ കീശ വരെ കാലിയാക്കിയ പിണറായി സർക്കാരിന്റെ നാല് വർഷത്തെ ഭരണ പരാചയം മറച്ചു വെക്കാനുള്ള കോടികൾ മുടക്കിയുള്ള വാർഷിക മാമാങ്കം സാധാരണക്കാരനോടുള്ള സർക്കാരിന്റെ വെല്ലു വിളിയാണ്. ഇതിനെതിരെ യുവത പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. 19 ന് നടക്കുന്ന സമരക്കോലം ഇതിനുള്ള വേദിയാകും. ജില്ല തലത്തിൽ 500 യൂത്ത് ലീഗ് പ്രവർത്തകർ പങ്കെടുക്കുന്ന സമര പരിപാടിയിൽ പിണറായിയുടെ കോലം കാലിച്ചാക്ക് കൊണ്ട് മൂടി പ്രതീകത്മക സമരം നടത്തും.
ഇന്നലെ കണ്ണൂർ KPSTA ഹാളിൽ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീർ ഉത്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അലി മംഗര,ലത്തീഫ് ഇടവച്ചാൽ, സലാം പൊയനാട്, ഷംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൽ, സൈനുൽ ആബിദ് മണ്ഡലം ഭാരവാഹികളായ ഷബീർ ഇടയന്നുർ, ഇസ്‌സുദ്ധീൻ, അസ്‌ലം പാറേത്ത്, തഫ്ലിം മണിയാട്ട്, ശാക്കിർ അടൂർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് സ്വാഗതവും ട്രഷറർ അൽത്താഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!